യുവസംരംഭകര്‍ക്ക് കിറ്റ്‌കോയുടെ സൗജന്യ പരിശീലനം

Tuesday 27 September 2016 10:24 pm IST

കണ്ണൂര്‍: കേന്ദ്രശാസ്ത്ര സാങ്കേതികവകുപ്പും പൊതുമേഖലാ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കിറ്റ്‌കോയും ചേര്‍ന്ന് അഹമ്മദാബാദിലുളള എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സഹകരണത്തൊടെ കണ്ണൂരില്‍ 4 ആഴ്ചത്തെ സൗജന്യ വ്യവസായ സംരംഭകത്വ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. സ്വന്തമായി സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന സയന്‍സില്‍ ബിരുദമോ ഏതെങ്കിലും ഡിപ്ലോമ യോഗ്യതയോ ഉളളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18 നും 40 വയസിനും ഇടയില്‍. താല്‍പര്യമുളളവര്‍ കണ്ണൂര്‍ മുഴത്തടം ഫസ്റ്റ് ക്രോസ്‌റോഡ്, കാപ്പിറ്റോള്‍മാളിനടുത്തുളള വ്യവസായിഭവനില്‍ ഒക്‌ടോബര്‍ 6 ന് രാവിലെ 10.30 ന് രജിസ്‌ട്രേഷനും അഭിമുഖത്തിനും എത്തണം. ഫോണ്‍:9447509643.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.