കറുകച്ചാല്‍: ശാന്തിപുരം കവലയിലും സമീപപ്രദേശങ്ങളിലും സമീപ റബ്ബര്‍തോട്ടങ്ങളിലും സാമൂഹ്യവിരുദ്ധരുടെ ശല്യം വര്‍ദ്ധിച്ചു. രാത്രികാലങ്ങളില്‍ മദ്യപാനികളുടെ പരസ്പര വെല്ലുവിളിയും ആക്രമണവുമാണ് നടക്കുന്നത്. റബ്ബര്‍ തോട്ടത്തില്‍ കൂട്ടം കൂട്ടമായി എത്തി മദ്യപിച്ച് റോഡിലേക്കിറങ്ങി ബഹളം ഉണ്ടാക്കുന്നതാണ് പതിവ്. തട്ടുപ്പാറപ്പടിയിലും മദ്യപാന്മാരുടെ ശല്യം വര്‍ദ്ധിച്ചിട്ടുണ്ട്. സന്ധ്യയായാല്‍ ഇതുവഴി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വഴിയില്‍ കൂടി നടന്നു പോകാന്‍ ഭയമാണ്. ഈ ഭാഗങ്ങളില്‍ പോലീസിന്റെ ശ്രദ്ധയുണ്ടാകണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: