കറുകച്ചാല്‍ മേഖലയില്‍ മോഷണം പതിവാകുന്നു

Tuesday 27 September 2016 10:23 pm IST

കറുകച്ചാല്‍: പഞ്ചായത്തിലെ ഇരുമ്പുകുഴി, തൃക്കോയിക്കല്‍, പ്രദേശങ്ങളില്‍ മോഷണവും മോഷണശ്രമങ്ങളും നടക്കുന്നു. രണ്ടാഴ്ച്ച മുമ്പ് തൃക്കോയിക്കല്‍ മുതലപ്ര റോഡിലുള്ള മുട്ടപ്പള്ളില്‍ കൊച്ചിന്റെ കട കുത്തിപ്പൊളിച്ച് മോഷണം നടത്തിയിരുന്നു.അടുത്ത ദിവസങ്ങളിലായി ഈ ഭാഗത്ത് വെളുപ്പിനു 3 മണിക്കുശേഷം വീടുകളുടെ കതകില്‍ മുട്ടുകയും പൂട്ടു തുറക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. വീട്ടുകാര്‍ ഉണരുമ്പോഴേക്കും മോഷ്ടാക്കള്‍ കടന്നുകഴിയും. നെടുംകുന്നം മേഖലയിലും മോഷണശ്രമങ്ങള്‍ നടക്കുന്നുണ്ട്. മഠത്തുംപടി, പള്ളിപ്പടി ഭാഗങ്ങളിലാണ് ഒരാഴ്ച്ചയായി മോഷ്ടാക്കള്‍ വിലസുന്നത്. രാത്രി രണ്ടിനുശേഷം വീടുകളുടെ വാതിലുകളില്‍ തട്ടി ശബ്ദമുണ്ടാക്കുന്നതായി പ്രദേശവാസികള്‍ പറയുന്നു. ഈ പ്രദേശങ്ങളിലെല്ലാം പോലീസ് പോളിംഗ് ശക്തമാക്കണമെന്നാണ് പ്രദേശവാസികളുടെം ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.