ഈരാറ്റുപേട്ട: വിനോദസഞ്ചാര കേന്ദ്രമായ ഇല്ലിക്കല്‍ കല്ലിലേയ്ക്കുള്ള റോഡില്‍ അപകടങ്ങള്‍ പതിവാകുന്നു. കഴിഞ്ഞ മൂന്ന് ദിവസവും ഇവിടെ വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു. മറ്റ് ജില്ലകളില്‍ നിന്നെത്തുന്ന വിനോദ സഞ്ചാരികളാണ് അപകടത്തില്‍ പെടുന്നത്. കയറ്റവും വളവും നിറഞ്ഞ റോഡിലുള്ള പരിചയക്കുറവാണ് അപകടത്തിനിടയാക്കുന്നത്.
മദ്യപിച്ച് വാഹനമോടിക്കുന്നതാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണം. പോലീസ് പരിശോധനകള്‍ കര്‍ശനമാക്കിയാല്‍ ഇതിന് പരിഹാരമാകും. ഇതിനിടെ നാട്ടുകാരില്‍ ചിലര്‍ വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി പണപ്പിരിവ് നടത്തുന്നതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: