തലശ്ശേരി: വാടകക്കുടിശ്ശികയുള്ളതിനാല് മുറി ഒഴിയണമെന്ന പൊതുമരാമത്ത് വകുപ്പിന്റെ അന്ത്യശാസനം സിബിഐ തള്ളി. ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ കേസന്വേഷണത്തിനായി തലശ്ശേരി റസ്റ്റ് ഹൗസിലെ മൂന്ന് മുറികളിലായി സിബിഐക്ക് ഓഫീസ് അനുവദിച്ചിരുന്നത്.
ഈ മുറികളാണ് വാടക നല്കാത്തതിനാല് ഒഴിയണമെന്ന് കാണിച്ച് പിഡബ്ല്യുഡി നോട്ടീസ് പതിച്ചത്. സംസ്ഥനത്ത് എവിടെയും ഇതുവരെ സിബിഐ കേസന്വേഷണത്തിനായി ഉപയോഗിച്ച മുറികള്‍ക്ക് വാടക നല്‍കിയിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: