കൊച്ചി: കോറം തികയാത്തതിനെ തുടര്‍ന്ന് ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരെ ഇടത് പക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം തള്ളി. യുഡിഎഫ് അംഗങ്ങള്‍ പങ്കെടുത്തില്ല. നിരീക്ഷകനായിരുന്ന മുളംതുരുത്തി ബിഡിഒ കോറം തികയാത്തതിനെ തുടര്‍ന്ന് അവിശ്വാസപ്രമേയം തള്ളുന്നതായി അറിയിച്ചു. കോണ്‍ഗ്രസിലെ ആറും ജേക്കബ് ഗ്രൂപ്പിലെ മൂന്നും അംഗങ്ങളാണുള്ളത്. എല്‍ഡിഎഫില്‍ സിപിഎമ്മിലെ അഞ്ച് അംഗങ്ങളാണുള്ളത്.
കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം യുഡിഎഫില്‍ ഉറച്ച് നില്ക്കാന് കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. പ്രസിഡന്റ് ഓമന ശശിക്കെതിരെയയാണ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്. കേരള കോണ്‍ഗ്രസ് ജേക്കബ്വിഭാഗം അംഗങ്ങള്‍ കോണ്‍ഗ്രസുമായി അകല്‍ച്ചയിലായിരുന്നു. ഒരു സ്വതന്ത്രന് ഉള്‍പ്പെടെ മൂന്ന് അംഗങ്ങളാണ് കേരള കോണ്‍ഗ്രസിന് ഉള്ളത്. 14 അംഗ പഞ്ചായത്ത് കമ്മറ്റിയില്‍ കോണ്‍ഗ്രസ് 6, സിപിഎമ്മിന് 5, കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം 3 എന്നിങ്ങനെയാണ് കക്ഷിനില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: