കൊച്ചി: പാലാരിവട്ടം രാജരാജേശ്വരി ദേവീക്ഷേത്രത്തില്‍ ദേവീ ഭാഗവത നവാഹയജ്ഞവും നവരാത്രി സംഗീതോത്സവവും 30ന് ആരംഭിക്കും. വിദ്യാരംഭത്തോടെ സമാപിക്കുന്നതാണെന്ന് പ്രസിഡന്റ് എ. രാജേന്ദ്രപണിക്കര്, സെക്രട്ടറി എം. രവീന്ദ്രപണിക്കര്‍ എന്നിവര്‍ അറിയിച്ചു,
ദേവീഭാഗവത നവാഹയജ്ഞം 30 ന് വൈകീട്ട് 6.30 ന് സാഹിത്യകാരി ശ്രീകുമാരി രാമചന്ദ്രന് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യും, തുടര്‍ന്ന് മഹാത്മ്യ പാരായണവും ഒക്ടോബര്‍ 1 മുതല്‍ 9 വരെ രാവിലെ 6.30 മുതല്‍ വൈകീട്ട് 6 വരെ മുംബൈ ആചാര്യ ക്രൃഷ്ണപ്രിയയുടെ ദേവീ ഭാഗവത പാരായണവും ഉണ്ടാകും . 7-ാം ദിവസം ഒക്ടോബര്‍ 7 ന് വെള്ളിയാഴ്ച വൈകീട്ട് 4ന് സര്‍വ്വാഭീഷ്ട സിദ്ധിപ്രദമായ നവകുമാരി പൂജ ഉണ്ടായിരിക്കുന്നതാണ്. നവരാത്രി സംഗീതോത്സവത്തോടനുബന്ധിച്ച് വൈകു. 6.30 ന് നടക്കുന്ന പരിപാടികളില്‍ ഒക്ടോ. 1 ന് ജ്യോതി, ലളിത, ശൈലജ എന്നിവരുടെ ഭക്തിഗാനസുധ. 2-ാം ദിവസം ന് തട്ടാരത്ത് രാജിവിന്റെ സംഗീതക്കച്ചേരി, 3 -ാം ദിവസം ഡോ.ദിവ്യ സന്ദേശിന്റെ സംഗീതക്കച്ചേരി, 4-ാം ദിവസം ശാന്തി സ്വാമിനാഥന്റെ സംഗീതാര്‍ച്ചന, 5-ാം ദിവസം സുനില്‍ പള്ളിപ്പുറത്തിന്റെ സംഗീതക്കച്ചരി, 6-ാം ദിവസം ചോറ്റാനിക്കര അജയകുമാറിന്റെ സംഗീതക്കച്ചേരി, 7-ാം ദിവസം ധരണി സ്കൂള്‍ ഓഫ് പെര്‍ഫോമിംഗ് ആര്‍ട്സിന്റെ ഭജന, 8-ാം ദിവസം വെണ്ണല സന്ധ്യ നൃത്തനികേതന്റെ നൃത്തനൃത്യങ്ങള്‍. 9-ാം ദിവസം പാലാരിവട്ടം ശ്രീ രാജരാജേശ്വരി എന്‍എസ്എസ് കരയോഗം വനിതാ സമാജത്തിന്റെ ഭജന.
9-ാം ദിവസം വൈകുന്നേരം 5 ന് പൂജവെയ്പ്. 10-ാം ദിവസം മഹാനവമി, സ്വരരാഗ മ്യൂസിക്കിന്റെ സംഗീതാരാധന രാവിലെ 8.30 മുതല്‍ വൈകു. 8.30 വരെ. 11-ാം ദിവസം രാവിലെ 8.45 ന് പൂജയെടുപ്പ്. 9 മണിക്ക് വിദ്യാരംഭം. ശ്രീകുമാരി രാമചന്ദ്രന്,നാരായണന് നമ്പൂതിരി (കണ്ണൂര്‍) എന്നിവര്‍ കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: