കെപിഎംഎസ് കൊടിമരവും പ്രചരണ ബോര്‍ഡും നശിപ്പിച്ചു

Tuesday 27 September 2016 10:48 pm IST

പള്ളുരുത്തി: കെപിഎംഎസിന്റെ കണ്ടക്കടവ് ജംങ്ഷനില്‍ സ്ഥാപിച്ച കൊടിമരവും പ്രചരണ ബോര്‍ഡും നശിപ്പിച്ചു. അയ്യന്‍കാളി മെമ്മോറിയല്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിന്റെ ഫണ്ട് ശേഖരണം വിജയിപ്പിക്കുന്നതിനായി സ്ഥാപിച്ച ബോര്‍ഡും അതിനോടനുബന്ധിച്ചു സ്ഥാപിച്ച കൊടിമരവുമാണ് സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചത്. കുറ്റവാളികള്‍ക്കെതിരെ നപടി ആവശ്യപ്പെട്ട് കെപിഎംഎസ് കൊച്ചി യൂണിയന്‍ കമ്മറ്റി പോലീസില്‍ പരാതി നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.