പള്ളുരുത്തി: കുമ്പളങ്ങി വഴി ജനത ജംങ്ഷനു സമീപത്തെ ജനതാ ബസാര്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ തീപിടിത്തത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടം. തിങ്കളാഴ്ച പുലര്‍ച്ചെ 1.30 ഓടെയാണ് സംഭവം. മൂന്ന് ഫ്രിഡ്ജുകളും കമ്പ്യൂട്ടറുകളും ഉള്‍പ്പെടെയുള്ള കത്തിനശിച്ചു. മട്ടാഞ്ചേരി അഗ്നിശമന സേന രക്ഷാപ്രവര്‍ത്തനം നടത്തി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ കെടുത്താനായത്. അഞ്ച് ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: