പൊറ്റക്കുഴി ഇടവകയില്‍ നവതി ആഘോഷങ്ങള്‍ക്ക് തുടക്കം

Tuesday 27 September 2016 10:50 pm IST

കൊച്ചി: കലൂര്‍ പൊറ്റക്കുഴി ഇടവകയില്‍ നവതി തിരുനാളിന് ഇന്ന് കൊടികയറും. വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍. മാത്യു ഇലഞ്ഞിമറ്റം മുഖ്യ കാര്‍മികനാകും. ഒക്‌ടോബര്‍ 1, 2 തീയതികളില്‍ യഥാക്രമം വടക്കോട്ടും തെക്കോട്ടും വിശ്വാസ പ്രഘോഷണ റാലികള്‍ നടക്കും. വിവാഹ സഹായം, സാധുക്കള്‍ക്ക് വസ്ത്രവിതരണം, പാര്‍പ്പിടമൊരുക്കല്‍, ചികിത്സാസഹായം എന്നിങ്ങനെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ കൊടുത്തുകൊണ്ടാണ് തിരുനാള്‍ ആഘോഷിക്കുന്നത്. തിരുനാള്‍ പതാക മോണ്‍. ക്ലീറ്റസ് പറമ്പലോത്ത് പ്രസുദേന്തിമാര്‍ക്ക് കൈമാറി. നവതി വര്‍ഷത്തിന്റെ സ്മാരകമായി പോസ്റ്റല്‍ വകുപ്പ് ഇറക്കിയ 'സ്‌പെഷ്യല്‍ പോസ്റ്റല്‍ കവറി'ന്റെ പ്രകാശന കര്‍മം റീജ്യണല്‍ പോസ്റ്റുമാസ്റ്റര്‍ ജനറല്‍ നിര്‍വഹിച്ചു. മോണ്‍സിഞ്ഞോര്‍ ക്ലീറ്റസ് പറമ്പലോത്ത്, വികാരി ഫാ. മാര്‍ട്ടിന്‍ തൈപറമ്പില്‍, ഫാ. ജെനിന്‍ ആന്റണി, കൈക്കാരന്മാര്‍, തിരുനാള്‍ പ്രസുദേന്തിമാര്‍, കണ്‍വീനര്‍മാര്‍, പ്രതിനിധികള്‍ എന്നിവര്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് ആയിരങ്ങള്‍ അണിനിരന്ന ചരിത്രവിശ്വാസ യാത്ര നടന്നു. സ്‌നേഹവിരുന്നോടെ നവതി ആഘോഷ ആരംഭ കര്‍മ്മങ്ങള്‍ സമാപിച്ചു. 7, 8, 9 തീയതികളിലായി നവതി എട്ടാം തിരുനാള്‍ നടക്കും. 16 ന് ഊട്ടുനേര്‍ച്ചയോടെ വി. കൊച്ചുത്രേസ്യ പുണ്യവതിയുടെ വിശുദ്ധ മാതാപിതാക്കളുടെ തിരുനാള്‍ ആഘോഷിക്കും. 50,000 പേര്‍ക്ക് അന്ന് രാവിലെ 10 മുതല്‍ രാത്രി 10 വരെ നേര്‍ച്ച സദ്യ ഉണ്ടാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.