തിരുവനന്തപുരം: ചലച്ചിത്രതാരം മോഹന്‍ലാല്‍ കേരളത്തിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ ഗുഡ്വില് അംബാസിഡറാവും. ധാരണാപത്രത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മോഹന്‍ലാലും ഒപ്പുവച്ചു.
മസ്തിഷ്ക മരണത്തെത്തുടര്‍ന്ന് അവയവങ്ങള്‍ ദാനം ചെയ്യുന്ന പദ്ധതിയായ കേരള നെറ്റ്വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിംഗ് (മൃതസഞ്ജീവനി പദ്ധതി) 2012 ലാണ് തുടങ്ങിയത്. സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടത്തോടെ സ്വകാര്യപങ്കാളിത്തത്തില്‍ സുതാര്യമായി നടപ്പാക്കുന്ന പദ്ധതിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: