ഇസ്രയേല്‍ മുന്‍ പ്രസിഡന്റ് ഷിമോണ്‍ പെരസ് അന്തരിച്ചു

Wednesday 28 September 2016 8:33 am IST

ജറുസലേം: ഇസ്രയേല്‍ മുന്‍ പ്രസിഡന്റ് ഷിമോണ്‍ പെരസ് (93) അന്തരിച്ചു. റമാത്ത് ഗാനിലെ ഷേബാ മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയായി അദ്ദേഹം ആശുപത്രിയിലായിരുന്നു. സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവാണ്. സ്ലോ സമാധാനകരാര്‍ ഒപ്പിട്ടതിനാണ് 1994ല്‍ ഷിമോണ്‍ പെരസിന് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചത്. രണ്ടു തവണ ഇസ്രയേലിന്റെ പ്രധാനമന്ത്രിയുമായിട്ടുണ്ട്. 2014ലാണ് അദ്ദേഹം പ്രസിഡന്റു പദവി ഒഴിഞ്ഞത്. 1948ല്‍ ഇസ്രയേല്‍ രാജ്യം സ്ഥാപിക്കപ്പെട്ട സമയത്ത് ജീവിച്ചിരുന്ന രാഷ്ട്രീയക്കാരുടെ തലമുറയിലെ അവസാന കണ്ണിയില്‍പ്പെട്ടയാളായിരുന്നു പെരസ്. ഇസ്രയേലിന്റെ രഹസ്യ ആണവ പദ്ധതിയുടെ ശില്‍പ്പിയുമായിരുന്നു പെരസ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.