തിരുവനന്തപുരം: സ്വാശ്രയ പ്രശ്നത്തില്‍ തന്നെ കരിങ്കൊടി കാണിച്ച യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാനലുകാര് വാടകയ്ക്കെടുത്തവരാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന അപലപനീയമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്.
മുഖ്യമന്ത്രിയുടെ പ്രസ്താവന ഭാവനാത്മകമാണ്, മാധ്യമ പ്രവര്‍ത്തകര്‍ ആരുടെയും വാടകക്കാരല്ല. മാധ്യമപ്രവര്‍ത്തകരെ അവഗണിച്ചും പരിഹസിച്ചും എതിരാക്കുകയെന്ന നയം സര്‍ക്കാരിനുണ്ടോയെന്ന് സംശയമുണ്ടെന്നും മുഖ്യമന്ത്രി പ്രസ്താവന തിരുത്തണമെന്നും യൂണിയന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരോട് അസഹിഷ്ണുതാപരമായ നിലപാട് സ്വീകരിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും കെയുഡബ്ല്യൂജെ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: