പാക്കിസ്ഥാനെ ഭീകര രാഷ്ട്രമാക്കണം; ഓൺലൈൻ പരാതി വൈറലാകുന്നു

Wednesday 28 September 2016 12:46 pm IST

വാഷിങ്ടൺ: പാക്കിസ്ഥാനെ ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് വൈറ്റ് ഹൗസിന്റെ ഓൺലൈനിൽ പരാതി സമർപ്പിച്ചവരുടെ എണ്ണം ഒന്നര ലക്ഷം കവിഞ്ഞു. ഇത്രയും പേർ പരാതിയിൽ ഒപ്പ് വച്ചതിനെ തുടർന്ന് ഒബാമ ഭരണകൂടം ഉടൻ തന്നെ പരാതി പരിഗണിക്കുമെന്നാണ് സൂചന. അമേരിക്കയിലെ ഭാരത വംശജരാണ് കഴിഞ്ഞയഴ്ച വൈറ്റ്‌ഹൗസിൽ ഓൺലൈനിൽ പരാതി സമർപ്പിച്ചത്. വൈറ്റ് ഹൗസ് ഒരു പരാതി പരിഗണിക്കണമെങ്കിൽ 60 ദിവസത്തിനുള്ളിൽ 1,00,000 പേർ പിന്തുണയ്ക്കണമെന്നാണ് നിയമം. ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾക്കായി അമേരിക്കൻ അധികൃതർ ഭാരതവും പാകിസ്ഥാനുമായും ബന്ധപ്പെട്ടെന്നാണ് യുഎസ് അധികൃതർ അറിയിക്കുന്നത്. ഭാരതവും അമേരിക്കയും അടക്കം നിരവധി രാജ്യങ്ങൾ പാക്കിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്ന ഭീകരവാദത്തിന്റെ ഇരകളാണെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്. എന്നാൽ പാക്കിസ്ഥാനെ ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കുന്നതിന് ചില നിയമ, സാങ്കേതിക പ്രശ്നങ്ങളുണ്ടെന്നാണ് ഭരണകൂടം പറയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.