കൊല്ലം: ദേശവിരുദ്ധപ്രവണത തടയാനും സാധാരണ തൊഴിലാളികളെ ദേശീയ മുഖ്യധാരയിലേക്ക് കൊണ്ടുവരുകയുമാണ് ബിഎംഎസിന്റെ ലക്ഷ്യമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.കെ.വിജയകുമാര്‍ പറഞ്ഞു. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകള്‍ ഉള്‍പ്പെടുന്ന ദക്ഷിണ മേഖലാ വനിതാ ഭാരവാഹികളുടെ കൊല്ലത്ത് നടന്ന ശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീശക്തി മഹത്തരമാണെന്നും സ്ത്രീകള്‍ക്കുള്ള സ്ഥാനം ഭാരതീയ സംസ്കാരത്തില്‍ പവിത്രവും പൂജനീയമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എസ്.നസിയ അദ്ധ്യക്ഷത വഹിച്ചു.
ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് ആശാമോള്‍, സംസ്ഥാന സംഘടാ സെക്രട്ടറി സി.വി.രാജേഷ്, സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ബി.ശിവജി സുദര്ശനന്, ജോബി ബാലകൃഷ്ണന്, എസ്.സുബ്ബരായലു തുടങ്ങിയവര്‍ ക്ലാസെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: