വിദേശരാജ്യങ്ങളിലെ സാംസ്‌കാരിക പരിപാടി: യുവജനങ്ങള്‍ക്ക് അവസരം

Wednesday 28 September 2016 7:01 pm IST

  കാസര്‍കോട്: സാംസ്‌കാരിക വിനിമയ പരിപാടിയുടെ ഭാഗമായി വിദേശരാജ്യങ്ങളിലേക്ക് ഇന്ത്യന്‍ പ്രതിനിധികളാകാന്‍ താല്‍പ്പര്യമുളള യുവതീയുവാക്കളില്‍ നിന്ന് നെഹ്‌റു യുവകേന്ദ്ര അപേക്ഷ ക്ഷണിച്ചു. ഭാരതീയ നൃത്തങ്ങള്‍, സംഗീതം, തെരുവ് നാടകം, പാവകളി, മിമിക്രി, ഹാന്‍ഡിക്രാഫ്റ്റ് തുടങ്ങിയ ഇനങ്ങളില്‍ അന്തര്‍ദ്ദേശീയ തലത്തില്‍ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ പ്രാവീണ്യമുളള 15 നും 29 നും ഇടയില്‍ പ്രായപരിധിയുളള യുവതീയുവാക്കള്‍ക്കാണ് അവസരം. അപേക്ഷകര്‍ക്ക് 2017 ഒക്‌ടോബര്‍ വരെ കാലാവധിയുളള പാസ്‌പോര്‍ട്ട് നിര്‍ബന്ധമാണ്. അപേക്ഷയുടെ മാതൃകയും വിശദ വിവരങ്ങളും കാസര്‍കോട് സിവില്‍ സ്റ്റേഷനിലെ നെഹ്‌റു യുവകേന്ദ്ര ഓഫീസില്‍ നിന്ന് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04994 256812. ഇ-മെയില്‍ dyc.kasaragod @ gmail.com അപേക്ഷയോടൊപ്പം കലാപരിപാടികളുടെ സി ഡി കോപ്പിയും 29 നകം ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍, നെഹ്‌റു യുവകേന്ദ്ര, കാസര്‍കോട് എന്ന വിലാസത്തില്‍ ലഭിക്കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.