കട്ടപ്പന: കട്ടപ്പനയില്‍ സിഎസ്ഡിഎസ് മാര്‍ച്ചില്‍ നേരീയ സംഘര്‍ഷം. സംഭവത്തില്‍ പോലീസ് കേസെടുത്തു. സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ 100 ഓളം പേര്‍ക്കെതിരെയാണ് സംസ്ഥാനപാത ഉപരോധിച്ചതിന് കേസെടുത്തിരിക്കുന്നത്. മൃതദേഹത്തോട് അനാദരവ് കാട്ടിയെന്നാരോപിച്ചാണ് സിഎസ്ഡിഎസിന്റെ നേതൃത്വത്തില്‍ കാഞ്ചിയാര്‍ പഞ്ചായത്ത് ഓഫീസ് പടിക്കലേയ്ക്ക് മാര്‍ച്ച് നടത്തിയത്.
ഇന്നലെ രാവിലെ 11മണിക്ക് പള്ളിക്കവലയില്‍ നിന്നും ആരംഭിച്ച പ്രകടനം ലബ്ബക്കടയില്‍ എത്തിയതോടെ പ്രവര്‍ത്തകര്‍ കട്ടപ്പന-കുട്ടിക്കാനം സംസ്ഥാനപാത ഉപരോധിച്ചു. തുടര്‍ന്ന് പോലീസ് ഇടപെട്ട് കട്ടപ്പനയില്‍ നിന്നുള്ള വാഹനങ്ങള്‍ നരിയംപാറ വെള്ളിലാംകണ്ടം വഴിയും കട്ടപ്പനക്കു വരുന്ന വാഹനങ്ങള്‍ വെള്ളിലാംകണ്ടം കല്ത്തൊട്ടിവഴിയും തിരിച്ചു വിടുകയായിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് ഓഫീസ് വളപ്പിലേയ്ക്ക് തള്ളിക്കയറാനുള്ള പ്രവര്‍ത്തകരുടെ ശ്രമംപോലീസ് തടഞ്ഞതാണ് ഉന്തിലും തള്ളിലും കലാശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: