ഹരിപ്പാട്: തൃക്കുന്നപ്പുഴയില്‍ നാലുപേര്‍ക്ക് തെരുവു നായുടെ കടിയേറ്റു. തൃക്കുന്നപ്പുഴ സ്വദേശി രാഖി (29), നാരായണി (70), ശശികല (46), ചെങ്ങന്നൂര്‍ സ്വദേശി പ്രദീപ് (37) എന്നിവര്‍ക്കാണ് കടിയേറ്റത്. തൃക്കുന്നപ്പുഴ എസ്എന്‍ഡിപി ജംഗ്ഷന് സമീപം ബുധനാഴ്ച 11 മണിയോടെയാണ് നായയുടെ ആക്രമണം നടന്നത്. വീട്ടില്‍ നിന്നും ഇറങ്ങി റോഡിലൂടെ നടന്നു പോകുമ്പോഴാണ് രാഖിക്കും നാരായണിക്കും കടിയേറ്റത്. ശശികല സ്കൂട്ടറില്‍ വരുമ്പോഴാണ് നായ ചാടികടിച്ചത്. മരപ്പണിക്കാരനായ പ്രദീപ് ജോലിസ്ഥലത്തേക്ക് നടന്നു പോകുമ്പോഴാണ് എതിരേ വന്ന നായ ആക്രമിച്ചത്. എല്ലാവരും വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തി ചികിത്സ തേടി. ഹരിപ്പാട് പ്രദേശത്ത് കഴിഞ്ഞ ദിവസം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടു കുട്ടികള്‍ക്ക് നായയുടെ കടിയേറ്റു. ഇവരും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: