മാവേലിക്കര: സുറപേട്ടില് വച്ച് നടന്ന 31-മത് ദേശീയ സബ് ജൂനിയര്‍ ടെന്നിക്കോയ് ചാമ്പ്യന്‍ ഷിപ്പില്‍ കേരളത്തിന് ഓവറോള്‍. തമിഴ്നാടിനെ അഞ്ച് പോയിന്റ് പിന്നിലാക്കിയാണ് കേരളം ഒന്നാമതായത്. ആണ്‍കുട്ടികളുടെ വിഭാഗം ടീം ഇനത്തില്‍ ഒന്നാം സ്ഥാനവും പെണ്-ആണ് വിഭാഗം ഡബിള്‍സ് ഇനത്തിനും കേരളത്തിന് ഒന്നാം സ്ഥാനവും ലഭിച്ചു. ഇന്ത്യയിലെ മികച്ച ഒന്നാം നമ്പര്‍ കളിക്കാരനായി ആലപ്പുഴ ജില്ലയിലെ മനു.എസ്. പിള്ളയെ തെരഞ്ഞെടുത്തു.
ഹരിത്.ഡി, അഞിത.എം, അജിത്ത് എന്നിവരും കേരളത്തിനു വേണ്ടി ഒന്നാം സ്ഥാനം കരസ്ഥമാക്കി. കായികതാരങ്ങള്‍ സെന്റ് ജോണ്‍സ് എച്ച്എസ് സ്ക്കൂളിലെ വിദ്യാര്‍ത്ഥികളും കൈപ്പള്ളില്‍ ടെന്നിക്കോയ് ക്ലബ് അംഗങ്ങളുമാണ്. വിനീഷ്.കെ.ആനന്ദാണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: