മെല്‍ബണ്‍: ഓസ്ട്രേലിയന്‍ മുന്‍ പേസ് ബൗളര്‍ മാക്സ് വാക്കര്‍ (68) അന്തരിച്ചു. ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു.
1972 മുതല്‍ 77 വരെയായിരുന്നു വാക്കര്‍ ഓസീസ് ടെസ്റ്റ് ടീമില്‍ കളിച്ചത്. 34 ടെസ്റ്റുകളിലും 17 ഏകദിനങ്ങളിലും കളിച്ചു. ജെഫ് തോംസണും ഡെന്നിസ് ലില്ലിയും അരങ്ങുതകര്‍ക്കുന്ന പേസ് ബൗളിങ് നിരയിലേക്കായിരുന്നു മാക്സ് വാക്കര്‍ എത്തിയത്.
1972 ഡിസംബറില്‍ പാക്കിസ്ഥാനെതിരെ ആദ്യ ടെസ്റ്റും 1977-ല്‍ ഇംഗ്ലണ്ടിനെതിരെ അവസാന ടെസ്റ്റും കളിച്ചു. 1974-ല്‍ ന്യൂസിലാന്‍ഡിനെതിരെ ആദ്യ ഏകദിനവും 1981-ല്‍ അവര്‍ക്കെതിരെ അവസാന മത്സരവും കളിച്ചു. 1977 മുതല്‍ 79 വരെ നടന്ന കെറി പാക്കര്‍ ലോക സീരീസ് ക്രിക്കറ്റ് പരമ്പരയിലും അദ്ദേഹം കളിച്ചിട്ടുണ്ട്.
ടെസ്റ്റില്‍ 138 വിക്കറ്റുകള്‍ വീഴ്ത്തിയ വാക്കറുടെ മികച്ച ബൗളിങ്ങ് 143 റണ്‍സിന് എട്ട് വിക്കറ്റ് വീഴ്ത്തിയതായിരുന്നു. 1975-ല്‍ മെല്‍ബണില്‍ ഇംഗ്ലണ്ടിനെതിരെ. ആറ് തവണ ഇന്നിങ്ങ്സില്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. 586 റണ്‍സും ടെസ്റ്റില്‍ നേടി. 17 ഏകദിനങ്ങളില്‍ നിന്ന് 20 വിക്കറ്റുകളാണ് സ്വന്തമാക്കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: