ന്യൂദല്‍ഹി: രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ തിരികെയെത്തിയപ്പോള്‍ ഗൗതം ഗംഭീറിന് തുടക്കക്കാരന്റെ മനസ്.
”അരങ്ങേറ്റക്കാരന്റെ ആവേശം, പരിയസമ്പന്നന്റെ ദൃഢനിശ്ചയം, തുടക്കക്കാരന്റെ അങ്കലാപ്പ്- എല്ലാം ഞാന്‍ അനുഭവിക്കുന്നു. തീവ്രമായ അഭിലാഷത്തോടെ ഞാന്‍ ഈഡനിലെത്തുന്നു.”- ഗംഭീര്‍ ട്വീറ്റ് ചെയ്തു.
ഓപ്പണര്‍ കെ.എല്‍. രാഹുലിന് പരിക്കേറ്റതോടെയാണ് ഗംഭീറിനെ ടീമിലേക്ക് തിരികെവിളിച്ചത്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനം തുണയായി. വെള്ളിയാഴ്ച കൊല്‍ക്കത്തയില്‍ ആരംഭിക്കുന്ന ന്യൂസിലന്‍ഡിനെതിരെയുള്ള രണ്ടാം ടെസ്റ്റില്‍ തുടങ്ങുന്ന എം. വിജയ്ക്കൊപ്പം ഇന്നിങ്സ് തുറക്കാമെന്നാണ് ഗംഭീറിന്റെ പ്രതീക്ഷ.
ഏകദിന, ട്വന്റി20 ടീമിലേക്ക് യുവരാജ് സിങ്ങിനെയും പരിഗണിക്കുന്നു. കഴിഞ്ഞ ദിവസം ഗംഭീറിനൊപ്പം യുവരാജും ശാരീരികക്ഷമതാ പരിശോധനയ്ക്ക് വിധേയനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: