ബെംഗളൂരു: അടുത്ത മാസം മലേഷ്യയില്‍ നടക്കുന്ന ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കിയില്‍ പാക്കിസ്ഥാനെ തോല്‍പ്പിക്കുമെന്ന് നായകന് പി.ആര്. ശ്രീജേഷ്.
അതിര്‍ത്തിയില്‍ പോരാടുന്ന സൈനികര്‍ക്കായി ജയം സമര്‍പ്പിക്കുമെന്നും ബെംഗളൂരുവില്‍ നടക്കുന്ന പരിശീലന ക്യാമ്പിനിടെ ശ്രീജേഷ് പറഞ്ഞു.
പാക്കിസ്ഥാനുമായുള്ള മത്സരങ്ങള്‍ ആവേശകരമാണ്. വിജയത്തിനായി നൂറു ശതമാനം നല്‍കും. തോറ്റുകൊണ്ട് സൈനികരെ ദുഃഖിപ്പിക്കാനില്ല. ഇപ്പോള്‍, പാക്ക് ഹോക്കി ടീമിന്റെ കളി അത്ര മികച്ചതല്ല. എന്നാല്‍ അവരുടെ മാനസികനില വളരെ ശക്തമാണ്.
ഏതൊരു ടീമിനെയും എപ്പോള്‍ വേണമെങ്കിലും പരാജയപ്പെടുത്താന്‍ അവര്‍ക്കു സാധിക്കുമെന്നും ശ്രീജേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: