കിടങ്ങൂര്‍: കിടങ്ങൂര്‍ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തില്‍ ദേവീഭാഗവത നവാഹയജ്ഞം 30ന് ആരംഭിച്ച് ഒക്ടോബര്‍ 9ന് സമാപിക്കും.
പുളിക്കാംപ്പറമ്പ് ദാമോദരന്‍ നമ്പൂതിരി യജ്ഞാചാര്യനും നടുവം പരമേശ്വരന് നമ്പൂതിരിയും കല്ലടിക്കോട് കൃഷ്ണമൂര്‍ത്തി സഹാചാര്യന്മാരുമാവും. 30ന് വൈകിട്ട് 6.30ന് വാഴൂര്‍ തീര്‍ത്ഥപാദാശ്രമം കാര്യദര്‍ശി സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍ ഭദ്രദീപം തെളിയിക്കും.
ഒക്ടോബര്‍ 2ന് വൈകിട്ട് ഏഴിന് പ്രൊഫ. പി.എസ്. സുകുമാരന്‍ (എം.ജി. സര്‍വ്വകലാശാല), നാലിന് ഏഴിന് തിരുവഞ്ചൂര്‍ വിപിനചന്ദ്രന്‍, എട്ടിന് 7ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ എന്നിവര്‍ പ്രഭാഷണം നടത്തും. ഒന്‍പതിന് ഉച്ചയ്ക്ക് 12.30ന് യജ്ഞസമര്‍പ്പണം. തുടര്‍ന്ന് 6.30ന് പൂജവയ്പ്. വിജയദശമി നദിനത്തില്‍ രാവിലെ 8.30മുതല്‍ പൂജയെടുപ്പ്, വിദ്യാരംഭം എന്നിവ നടക്കുമെന്ന് യജ്ഞസമതി രക്ഷാധികാരി എന്‍. പി. ശ്യാംകുമാര്‍ നെല്ലിപ്പുഴ ഇല്ലം, ജന. കണ്‍വീനര്‍ കെ.വി. പ്രസാദ്കുമാര്‍, പ്രസിഡന്റ് ടി.പി. ശിവശങ്കരന് നായര്‍, സെക്രട്ടറി പി. സന്തോഷ് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: