100 ദിവസം കൊണ്ട് ഋഷി രാജ് സിംഗ് പുറത്തുകൊണ്ടുവന്നത് 20 കോടിയുടെ കുഴല്‍പ്പണ ഇടപാടുകള്‍. എക്സൈസ് കമ്മീഷണറായി ചാര്‍ജെടുത്ത് 43785 റെയ്ഡുകള്‍ നടത്താനും 928 ലഹരി മരുന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനും അദ്ദേഹത്തിനായി.
200 യുദ്ധവിമാനങ്ങളാണ് വ്യോമസേനയ്ക്ക് വേണ്ടതെന്ന് വിദഗ്ദ്ധര്‍. 60 റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്ന് വാങ്ങാനുളള തീരുമാനത്തെയും സ്വാഗതം ചെയ്തു. സ്വന്തമായി വിമാനം നിര്‍മിക്കാതെ ഭാരതത്തിന്റെ ആവശ്യകതയും സാധിക്കാനാകില്ല.
350 കിലോമീറ്റര്‍ വേഗത്തില്‍ പായുന്ന അതിവേഗ റെയില്‍പ്പാത നിര്‍മിക്കുന്നതിനുളള സാധ്യത പഠനം പൂര്‍ത്തിയായി. പഠന റിപ്പോര്‍ട്ട് മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ചു.അംഗീകാരം ലഭിച്ചാല്‍ രണ്ട് മണിക്കൂറില്‍ തിരുവനന്തപുരം-കണ്ണൂര്‍ യാത്ര.
800 കോടിയുടെ അനധികൃത സ്വത്ത് മുത്തൂറ്റ് ഗ്രൂപ്പ് സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡില്‍ കണ്ടെത്തി. ആഗസ്റ്റ് അഞ്ചിനാണ് റെയ്ഡ് തുടങ്ങിയത്. ഒക്ടോബര്‍ അഞ്ചിന് അവസാനിക്കും. ഇനിയും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.
872 ക്രിമിനലുകള്‍ പോലീസില്‍ ഉണ്ടെന്ന് വെളിപ്പെടുത്തല്‍. മുഖ്യമന്ത്രി നിയമസഭയില്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിവിധ ക്രിമിനല്‍ കേസുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുളളത്. കര്‍ശന നടപടിയെടുക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: