കോട്ടയം: പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ഒക്ടോ. 2ന് തുടക്കമാകും. പതിനൊന്നിന് വിദ്യാരംഭത്തോടെ ഉത്സവം സമാപിക്കും. ദുര്‍ഗ്ഗാഷ്ടമി ദിനമായ ഒമ്പതിനാണ് പൂജവയ്പ്പ്. വിജയദശമി ദിനമായ പതിനൊന്നിന് നടക്കുന്ന വിദ്യാരംഭത്തിനുള്ള രജിസ്ട്രേഷന് ആരംഭിച്ചു. രജിസ്റ്റര്‍ ചെയ്യുന്ന കുട്ടികള്‍ക്ക് പ്രത്യേക ക്യൂ സംവിധാനം ഉണ്ടാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഞായറാഴ്ച രാവിലെ 8ന് കലാപരിപാടികളുടെ ഉദ്ഘാടനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് നിര്‍വ്വഹിക്കും. വൈകിട്ട് 4ന് സാരസ്വതം സ്കോളര്‍ഷിപ്പ് വിതരണം എഎംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും 6ന് ദേശീയ സംഗീതോത്സവം കാനായി കുഞ്ഞിരാമനും ഉദ്ഘാടനം ചെയ്യും. 7ന് വൈകിട്ട് 7ന് സംഗീതജ്ഞ വത്സല രാമകൃഷ്ണന് കച്ഛിപുരസ്കാരം ഉമ്മന്‍ചാണ്ടി എംഎല്‍എ വിതരണം ചെയ്യും. 8ന് വൈകിട്ട് 6.30ന് പത്തിയൂര്‍ ശങ്കരന്‍കുട്ടിക്ക് സംഗീതസരസ്വതി പുരസ്കാരം അഡ്വ. എന്‍. ശങ്കര്‍റാം സമര്‍പ്പിക്കും.
9ന് വൈകിട്ട് 5.30ന് ഗ്രന്ഥമെഴുന്നെള്ളിപ്പ്. 10ന് പുലര്‍ച്ചെ 4ന് മഹാനവമി ദര്‍ശനം. എല്ലാദിവസവും വൈകിട്ട് 7ന് നടക്കുന്ന ദേശീയ സംഗീതോത്സവത്തില്‍ രവി കിരണ്‍, പ്രസീത മുരളി, ചെന്നൈ രഞ്ജിത ശ്രീനാഥ്, ബെംഗളുരു ഉത്തര അന്തര്‍ജ്ജനം, ബംഗളരു വിനയ് ശര്‍വ്വ, ചെന്നൈ ജയന്ത് ജെ.എ തുടങ്ങിയ പ്രശസ്തര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: