കാലടി: പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ തെരുവുനായ്ക്കളെ തല്ലിക്കൊന്നു. മുപ്പത് ആക്രമണകാരികളായ തെരുവുനായ്ക്കളെയാണ് കൊന്നൊടുക്കിയത്. തെരുവുനായ്ക്കളുടെ ശല്യംമൂലം ജനങ്ങളുടെ സൈ്വ ര്യജീവിതം ദുസ്സഹമായതോടെയാണ് പഞ്ചായത്ത് അധികൃതര്‍ തെരുവുനായ് വേട്ടയ്ക്കുള്ള നടപടികളെടുത്തത്. രാവിലെ 8 മണിയോടെ നാട്ടുകാരുടെ സഹകരണത്തോടെ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍നിന്ന് അലഞ്ഞുതിരിഞ്ഞു നടക്കുന്ന മുപ്പതോളം നായ്ക്കളെ പിടികൂടി കൊന്നശേഷം പഞ്ചായത്ത് സ്ഥലത്ത് കുഴിച്ചുമൂടി.
വരും ദിവസങ്ങളിലും മുഴുവന്‍ തെരുവുനായ്ക്കളെ പിടികൂടാനാണ് കാലടി പഞ്ചായത്തിന്റെ ശ്രമം. അക്രമണകാരികളായ തെരുവുനായ്ക്കളെ കൊന്നതിന്റെ പേരില്‍ ഉണ്ടാകുന്ന എല്ലാ നിയമനടപടികളും നേരിടാന്‍ താന്‍ തയ്യാറാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. തുളസിടീച്ചറും മെമ്പര്‍മാരും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: