കൊച്ചി: ആധാരങ്ങള്‍ എഴുതി കൊടുക്കുന്ന ആള്‍ക്കോ, വാങ്ങുന്ന ആള്‍ക്കോ സ്വയം എഴുതാമെന്ന ഉത്തരവ് ഭൂമാഫിയകളെ സഹായിക്കാനും വന്‍ തട്ടിപ്പ് നടത്താനുമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്.
ആധാരം എഴുത്ത് തൊഴില്‍ സംരക്ഷിക്കുക, സ്വയം എഴുതാമെന്ന ഉത്തരവ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ്ണ ആള് കേരള ഡോക്കുമെന്റ് റൈറ്റേഴ്സ് ആന്റ് സ്ക്രൈബ്സ് അസ്സോസിയേഷന് സംസ്ഥാന വ്യാപകമായി നടന്ന 48 മണിക്കൂര്‍ പണിമുടക്കിനോടനുബന്ധിച്ച് ഇടപ്പള്ളി സബ്ബ് രജിസ്ട്രാഫീസിന് മുമ്പില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് വി.ആര്.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.ജി.ഇന്ദുകലാധാരന് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ട്രഷറര്‍ കെ.എസ്.സുരേഷ്കുമാര്‍, യൂണിറ്റ് സെക്രട്ടറി ബി.ജയകുമാര്‍, ട്രഷറര്‍ പി.വിജയകുമാര്‍, ജോയിന്റ് സെക്രട്ടറി വി.ഗിരീഷ്കുമാര്‍, ആര്.അയ്യപ്പമേനോന്‍, വി.എന്‍.സരോജിനി, ജി.ഗോവിന്ദന്‍കുട്ടി മേനോന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: