ചെറായി: വൈപ്പിന്‍-മുനമ്പം സംസ്ഥാന പാതയിലെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചില്‍ അവസാനിപ്പിക്കാന്‍ പോലീസ് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം കെ. ടി. ബിനീഷ് ആവശ്യപ്പെട്ടു. സ്വകാര്യ ബസുകളുടെ മരണപ്പാച്ചില്‍ മൂലം വൈപ്പിന്‍-മുനമ്പം സംസ്ഥാനപാതയില്‍ നിരവധി അപകടമരണം ഉണ്ടാകുന്നുണ്ട്. ഈ സാഹചര്യത്തില്‍ ബസുകളുടെ പെര്‍മ്മിറ്റ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടി സ്വീകരിക്കണമെന്നും കെ. ടി. ബിനീഷ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: