ആലുവ: പടിഞ്ഞാറെ കടുങ്ങല്ലൂരില്‍ പാചക വാതക സിലിണ്ടര്‍ അഗ്നിക്കിരയായി. ചഞ്ചനം വീട്ടില്‍ അബ്ദുള്‍ റഹിമാന്റെ വീട്ടിലാണ് സംഭവം. വീട്ടുകാര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു. പുതിയ സിലിണ്ടര്‍ സ്റ്റൗവില്‍ ഘടിപ്പിച്ച ശേഷം തീ കൊടുത്തപ്പോഴാണ് റഗുലേറ്ററിലേക്ക് തീ പടര്‍ന്നത്. ഉടന്‍ വീട്ടുടമ അടുക്കളയില്‍ നിന്നും സിലിണ്ടര്‍ പുറത്തേക്ക് എറിഞ്ഞു. ആലുവയില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. റഗുലേറ്റര്‍ ഘടിപ്പിക്കുന്ന ഭാഗത്തുണ്ടായ ചോര്‍ച്ചയാണ് അപകടത്തിന് വഴിയൊരുക്കിയത്. ആലുവ പറവൂര്‍ കവലയില്‍ ഐഒസിയുടെ ഏജന്‍സിയുടേതാണ് കണ്ക്ഷന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: