മലപ്പുറം/കോഴിക്കോട്: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ ഭരണത്തില്‍ പൂര്‍ണ്ണ സംതൃപ്തനാണെന്ന് ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്ത.
കോഴിക്കോട് ബിഷപ്പ് ഹൗസിലെത്തിയ ബിജെപി മലപ്പുറം ജില്ലാ നേതൃത്വത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി നേതാക്കള്‍ക്കൊപ്പം മാധ്യമങ്ങളെ കണ്ട മാര്‍ ക്രിസോസ്റ്റം മനസ്സ് തുറന്നു. കേന്ദ്രസര്‍ക്കാരിന്റെ ജനോപാകര പദ്ധതികള്‍ മാതൃകാപരമാണ്. പാക്കിസ്ഥാന് പ്രകോപനത്തിന് മറുപടിയായി കോഴിക്കോട് കടപ്പുറത്ത് മോദി നടത്തിയ പ്രസംഗം കരുത്തുറ്റ നേതാവിന്റെ ശബ്ദമാണ്.
ദാരിദ്രത്തിനും തൊഴിലില്ലായ്മക്കും എതിരെ യുദ്ധം ചെയ്യാനുള്ള മോദിയുടെ ആഹ്വാനം ഒരോ ഭാരതീയനും ആവേശം പകരുന്നു. മോദിയുടെ അര്‍പ്പണബോധം താന്‍ നേരിട്ട് മനസ്സിലാക്കിയിട്ടുള്ളതാണെന്ന് മോദിയുമായുള്ള കൂടിക്കാഴ്ച അനുസ്മരിച്ച് അദ്ദേഹം പറഞ്ഞു. എല്ലാവര്ക്കും തുല്യനീതിയെന്ന ബിജെപിയുടെ മുദ്രാവാക്യത്തില്‍ താന്‍ സന്തുഷ്ടനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അജി തോമസ്, ബിജെപി മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പി.ആര്. രശ്മില്‍നാഥ്, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് അഡ്വ.സി.മുഹമ്മദ് അഷറഫ്, ന്യൂനപക്ഷമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിമാരായ രഞ്ജിത്ത് ഏബ്രഹാം തോമസ്, മുഹമ്മദ് റിയാസ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: