കണ്ണൂര്‍: സ്ത്രീസുരക്ഷ ഉറപ്പാക്കാനും അവരെ സ്വയം പ്രതിരോധിക്കുവാനും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ആന്ഫിക്കോണ് കണ്‍സള്‍ട്ടിങ്ങ് സ്ത്രീസുരക്ഷ ശില്പശാല സംഘടിപ്പിക്കുന്നു. കൃഷ്ണമേനോന് വനിതാ കോളജിന്റെയും എന്‍എസ്എസിന്റെയും സംയുക്ത സഹകരണത്തോടെ വനിതാ കോളജ് ഓഡിറ്റോറിയത്തില്‍ ഒക്ടോബര്‍ ഒന്നിന് രാവിലെ 10 മണിക്ക് കോര്പ്പറേഷന് മേയര്‍ ഇ.പി.ലത ശില്പശാല ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ദിവ്യ, ജില്ലാ വനിതാ കമ്മീഷന് ഓഫീസര്‍ ബീന തുടങ്ങിയവര്‍ മുഖ്യാതിഥികളായിരിക്കും. തുടര്‍ന്ന് കോളജിലെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍ക്ക് വുമണ്‍ ഡിഫന്‍സ് ആന്റ് സേഫ്റ്റി ഇന്റര്‍നാഷണല്‍ ട്രെയിനര്‍ വീണ ഗുപ്ത സ്ത്രീകള്‍ക്ക് സ്വയം പ്രതിരോധിക്കാനുള്ള പരിശീലനം നല്‍കും. പരിശീലനം നേടിയ വളണ്ടിയര്‍മാര്‍ വഴി സ്വയം പ്രതിരോധിക്കാനുള്ള പരിശീലനം സമൂഹത്തിലേക്കും എത്തിക്കുകയെന്നതാണ് ശില്പശാലയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ഡോ.ജോബി വര്‍ഗീസ്, കെ.പി.ആരിഫ്, വി.എന്‍.മിന്ഹാഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: