ന്യൂദല്‍ഹി: ഭൂമിതട്ടിപ്പ് കേസില്‍ നിയമനടപടികള്‍ നേരിട്ട കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയ്ക്കും ഭാര്യയ്ക്കും എതിരെയുളള നടപടികള്‍ റദ്ദാക്കിയ ഹൈക്കോടതി നടപടി സുപ്രീംകോടതി തളളി.
കേസ് രാഷ്ട്രീയപ്രേരിതമാണെന്ന വാദം തളളിയ ഡിവിഷന് ബെഞ്ച് ഒരിക്കല്‍ മുഖ്യമന്ത്രിയായിരുന്നത് കൊണ്ട് സ്വാമി നിയമത്തിന് അതീതനല്ലെന്നും ചൂണ്ടിക്കാട്ടി.
2011 ഒക്ടോബറിലാണ് സ്വാമിയ്ക്കെതിരെ നടപടിയെടുക്കാനുളള ലോകായുക്ത കോടതിയുടെ തീരുമാനം കര്‍ണാടക ഹൈക്കോടതി റദ്ദാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: