തിരുവനന്തപുരം: സ്വാശ്രയപ്രശ്നത്തില്‍ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. നിയമസഭയില്‍ പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്കരിച്ചു. കറുത്ത ബാഡ്ജ് ധരിച്ചും പ്ലക്കാര്‍ഡും ബാനറുകളും ഉയര്‍ത്തിയുമാണ് യുഡിഎഫ് എംഎല്‍എമാര്‍ സഭയിലെത്തിയത്.
ചോദ്യങ്ങൾ ചോദിക്കാൻ സ്പീക്കർ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടെങ്കിലും അംഗങ്ങൾ തയ്യാറായില്ല. തുടർന്ന് മന്ത്രിമാർ മറുപടി പറയുകയായിരുന്നു. അതേസമയം, സ്വാശ്രയഫീസ് നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് എംഎല്‍എമാര്‍ നടത്തുന്ന നിരാഹാരസമരം നിയമസഭാ കവാടത്തിനു മുന്നില്‍ തുടരുകയാണ്.
ഹൈബി ഈഡൻ, ഷാഫി പറമ്പിൽ, അനൂപ് ജേക്കബ് എന്നിവരാണ് സമരം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: