മുലായം സിങ് യാദവ് അറസ്റ്റില്‍

Thursday 7 July 2011 4:22 pm IST

മൊറാദാബാദ്: സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്, കോണ്‍ഗ്രസ് എംപി മുഹമ്മദ് അസ്ഹറുദീന്‍ എന്നിവരെ ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷബാധിത ഗ്രാമമായ അസറ്റല്‍പുര്‍ സന്ദര്‍ശിക്കാനുള്ള തീരുമാനമാണ് അറസ്റ്റിനു പിന്നില്‍. തന്നെ അന്യായമായി പോലീസ് തടവില്‍ വച്ചിരിക്കുകയാണെന്നു മുലായം പറഞ്ഞു. രാഷ്ട്രീയക്കാരെ ഇല്ലാതാക്കാനാണു മായാവതി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഗ്രാമത്തിലേക്കുള്ള യാത്രാ മധ്യേയാണ് അസ്ഹറുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവിടെ പോലീസും അക്രമികളും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായി. സ്ത്രീകളോടു പോലീസ് അപമര്യാദയായി പെരുമാറിയെന്നാരോപിച്ചു നാട്ടുകാര്‍ നടത്തിയ പ്രതിഷേധമാണ് അക്രമത്തില്‍ കലാശിച്ചത്. മേഖലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്.