നിരോധിച്ച വെളിച്ചെണ്ണ ബ്രാന്റുകള്‍ പ്രദര്‍ശിപ്പിക്കണം

Thursday 29 September 2016 2:00 pm IST

പാലക്കാട്: ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ച വെളിച്ചെണ്ണ ബ്രാന്റുകളുടെ പേരുകള്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുമ്പില്‍ മലയാളത്തില്‍ എഴുതി പ്രദര്‍ശിപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ഗ്രാമങ്ങളില്‍ മാത്രമല്ല നഗരങ്ങളില്‍ പോലും നിരോധിത ബ്രാന്റുകള്‍ ഏതൊക്കെയാണെന്ന് വ്യക്തമല്ലെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. കുറ്റവാളികള്‍ക്ക് വ്യാപാരം നടത്താന്‍ അനുമതി നല്‍കരുത്. നിയമ ലംഘകര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും കമ്മീഷന്‍ അംഗം കെ. മോഹന്‍ കുമാര്‍ ഉത്തരവില്‍ പറഞ്ഞു. വെളിച്ചെണ്ണയില്‍ മായം ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് 2016 ജനുവരി മുതല്‍ സ്വീകരിച്ച നടപടികളും ചാര്‍ജ്ജ് ചെയ്ത കേസുകളും പാലക്കാട് നടക്കുന്ന സിറ്റിംഗില്‍ ഹാജരാക്കണമെന്ന് കമ്മീഷന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മായം ചേര്‍ക്കലിന്റെ പേരില്‍ ഭക്ഷ്യസുരക്ഷാവകുപ്പും പോലീസും സ്വീകരിച്ച നടപടികളും അറിയിക്കണം. നിരോധിത ബ്രാന്റ് വെളിച്ചെണ്ണകള്‍ വിലക്കുറവായതിനാല്‍ സുലഭമാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു. മിക്ക ഹോട്ടലുകളിലുംഉപയോഗിക്കുന്നത് മായം കലര്‍ന്ന വെളിച്ചെണ്ണയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.