അതിര്‍ത്തിയില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം

Thursday 29 September 2016 5:44 pm IST

ന്യൂദല്‍ഹി: പാക്ക് അതിര്‍ത്തിയിലെ  ഭീകര കേന്ദ്രങ്ങളില്‍ ഭാരത സൈന്യം ആക്രമണം നടത്തിയതിന് പിന്നാലെ അതിര്‍ത്തി പ്രദേശങ്ങിളില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. പഞ്ചാബ് അതിര്‍ത്തിയിലെ 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള ഗ്രാമങ്ങളില്‍ നിന്ന് ജനങ്ങളെ അടിയന്തരമായി ഒഴിപ്പിച്ചു. പാക്കിസ്ഥാന്‍ ഉടന്‍ തിരിച്ചടി നല്‍കാനുള്ള സാഹചര്യം കണക്കിലെടുത്താണി നീക്കം. അതിര്‍ത്തി പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടപ്പിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍ അടിയന്തര മന്ത്രിസഭായോഗം വിളിപ്പിച്ചിട്ടുണ്ട്. അതിര്‍ത്തിയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. സൈന്യത്തോട് നിതാന്ത ജാഗ്രത പുലര്‍ത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള പ്രകോപനം ഉണ്ടായാല്‍ തിരിച്ചടിക്കാനും നിര്‍ദ്ദേശമുണ്ട്. മുന്‍നിശ്ചയിച്ച എല്ലാ പരിപാടികളും റദ്ദാക്കി പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ ദല്‍ഹിയില്‍ തങ്ങുകയാണ്. ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്  പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി സംസാരിച്ചു. വാഗ അതിര്‍ത്തിയിലെ സൈന്യത്തിന്റെ റിട്രീറ്റ് സെറിമണി ബിഎസ്എഫ്  


    

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.