കാര്‍ഡിയോ വാസ്‌ക്കുലാര്‍ & തൊറാസിക് നേഴ്‌സിംഗ് കോഴ്‌സില്‍ ഇപ്പോള്‍ അപേക്ഷിക്കാം

Thursday 29 September 2016 10:39 pm IST

കണ്ണൂര്‍: അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസി (പരിയാരം മെഡിക്കല്‍ കോളേജ്) ന് കീഴിലു ള്ള നേഴ്‌സിംഗ് കോളേജില്‍ 2016-17 അധ്യയന വര്‍ഷത്തെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ കാര്‍ഡിയോ വാസ്‌ക്കുലാര്‍ ആന്റ് തൊറാസിക് നഴ്‌സിംഗ് കോഴ്‌സിലേക്ക് ഒക്‌ടോബര്‍ 13 വരെ അപേക്ഷിക്കാം. അപേക്ഷാഫോറം പരിയാരം നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ ഓഫിസില്‍ നിന്ന് നേരിട്ട് ലഭിക്കും. സ്ഥാപനത്തിന്റെ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തും അപേക്ഷിക്കാന്‍ കഴിയും. അപേക്ഷാ ഫോറത്തിനും പ്രോസ്‌പെക്ടസിനും 500 രൂപയാണ് വില. വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷിക്കുന്നവര്‍ പ്രിന്‍സിപ്പാള്‍, കോളേജ് ഓഫ് നഴ്‌സിംഗ്, പരിയാരം, കണ്ണൂര്‍ എന്നപേരിലെടുത്ത ഡിമാന്റ്ഡ്രാഫ്റ്റ് സഹിതമാണ് അപേക്ഷിക്കേണ്ടത്. സ്റ്റാഫ് നഴ്‌സായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് കാര്‍ഡിയാക് മേഖലയില്‍ നല്‍കുന്ന പ്രത്യേക ട്രയിനിംഗ് കോഴ്‌സാണിത്. ബിഎസ്‌സി നേഴ്‌സിംഗ് അല്ലെങ്കില്‍ ജനറല്‍ നഴ്‌സിംഗ് കഴിഞ്ഞ് റജിസ്‌ട്രേഷനുശേഷം ഒരു വര്‍ഷത്തെ സ്റ്റാഫ് നഴ്‌സായുള്ള പ്രവൃത്തി പരിചയമാണ് അടിസ്ഥാന യോഗ്യത. അപേക്ഷകര്‍ക്ക് കേരളാ നഴ്‌സസ് ആന്റ് മിഡ്‌വൈഫ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലിന്റേയും കേരളാ നേഴ്‌സിംഗ് കൗണ്‍സിലിന്റേയും അംഗീകാരത്തോടെയുള്ളതാണ് ഒരുവര്‍ഷത്തെ ഈ സ്‌പെഷ്യാലിറ്റി കോഴ്‌സ്. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം 6000 രൂപ സ്‌റ്റൈപ്പന്റ് ലഭിക്കും. ംംം.ാരുമൃശ്യമൃമാ.രീാ എന്ന വെബ്‌സൈറ്റില്‍ വിശദാംശങ്ങള്‍ ലഭ്യമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.