ന്യൂദല്‍ഹി: പാക്ക് അധീന കശ്മീരിലെ ഭീകരക്യാമ്പുകള്‍ക്ക് നേരെ ഭീകരാക്രമണം നടത്തിയ ഭാരത സൈന്യത്തെ അനുമോദിച്ച് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. രാജ്യം ഇപ്പോള്‍ മോദിയുടെയും സൈന്യത്തിന്റെയും സുരക്ഷിത വലയത്തിനുള്ളിലാണെന്നും വെങ്കയ്യ വ്യക്തമാക്കി.ന്യൂദല്‍ഹിയില്‍ നടന്ന പത്രസമ്മേളനത്തിലായിരുന്നു വെങ്കയ്യ നായിഡുവിന്റെ പ്രതികരണം.
ഈ ആക്രമണത്തിന് ശേഷം പാക്കിസ്ഥാന് ഭീകവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും നായിഡു വ്യക്തമാക്കി. ഭാരതത്തിനെതിരായുള്ള ഭീകവാദ പ്രവര്‍ത്തനങ്ങള്‍ പാക്കിസ്ഥാന് അവസാനിപ്പിക്കണം. ഇരു രാജ്യങ്ങള്‍ക്കിടയിലും സമാധാനം പുലരണമെങ്കില്‍ പാക്കിസ്ഥാനും ഉത്തരവാദിത്വമുണ്ടെന്ന് വെങ്കയ്യ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: