വാഷിങ്ടണ്‍: പടിഞ്ഞാറന്‍ അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോയില്‍ അഞ്ച് ചൈനീസ് വംശജരെ മരിച്ച നിലയില്‍ കണ്ടെത്തി. മരിച്ചവരില്‍ മൂന്നു സ്ത്രീകളും ഉള്‍പ്പെടുന്നു. സാന്‍ഫ്രാന്‍സിസ്കോ സിറ്റി കോളേജിനു സമീപത്തെ കെട്ടിടത്തില്‍ നിന്നാണു മൃതദേഹം കണ്ടെത്തിയത്.
മരിച്ചവരുടെ ബന്ധുക്കള്‍ ഇന്നലെ ഇവരെ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ഉടന്‍ വിവരം പോലീസിനു കൈമാറുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി.
കൊലപാതകം ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: