ന്യൂദല്‍ഹി: പാക് അധീന കശ്മീരിലെ ഭീകരർക്ക് നേരെ ഭാരതം നടത്തിയ ആക്രമണത്തിന് കോൺഗ്രസ് പിന്തുണ അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷക്കായി കേന്ദ്ര സർക്കാർ ചെയ്ത നടപടിക്കൊപ്പമാണ് നിൽക്കുന്നതെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു.
ഭീകരരെ പിന്തുണയ്ക്കുന്ന പാക്കിസ്ഥാന്റെ ശീലം മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിർത്തി കടന്നുള്ള ഭീകരാക്രമണങ്ങൾ ഒരുപരിധി വരെ ഇല്ലാതാകുമെന്നാണ് കരുതുന്നതെന്നും സോണിയ പറഞ്ഞു. സോണിയ ഗാന്ധിക്കു പുറമെ കോൺഗ്രസിന്റെ മുതിർന്ന നേതാവും മുൻ പ്രതിരോധമന്ത്രിയുമായ എകെ ആന്റണിയും ഭാരത സൈന്യത്തിനെ പ്രശംസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: