ന്യൂദൽഹി: പാക് അധീന കശ്മീരിൽ സൈന്യം നടത്തിയ ആക്രമണത്തിന് സർവകകഷി യോഗത്തിന്റെ പിന്തുണ. സൈന്യം നടത്തുന്ന എല്ലാ നടപടികളെയും സര്‍വകക്ഷി യോഗം പിന്തുണക്കുമെന്ന് അറിയിച്ചു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ദൽഹിയിലെ ആഭ്യന്തരമന്ത്രാലയത്തില്‍ വച്ചാണ് സർവകക്ഷി യോഗം നടന്നത്.
സര്‍വകക്ഷി യോഗത്തില്‍ മന്ത്രിമാരും ദേശീയ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും സൈനിക മേധാവികളും പങ്കെടുത്തു. നടപടി വിജയകരമായി പൂര്‍ത്തിയാക്കിയ സൈന്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രശംസിച്ചു. സൈനിക നടപടിയെപ്പറ്റി കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചു എന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. മിന്നലാക്രമണം വിജയകരമാക്കിയ സൈന്യത്തെ അഭിനന്ദിച്ചു.
നേരത്തെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയും കേന്ദ്ര സർക്കാരിന്റെ നടപടിക്ക് പിന്തുണ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: