പാക്കിസ്ഥാനില്‍ നിന്ന് സ്വാതന്ത്ര്യം നേടുക എന്ന ലക്ഷ്യത്തോടെ മുജീബുര്‍ റഹ്മാന് രൂപം നല്കിയ സംഘടനയാണ് മുക്തി ബാഹിനി. ബംഗ്ലാദേശ് വിമോചന സേന തന്നെ. ഒളിപ്പോര് സംഘടനയായിരുന്നു.
1965 ന്റെ തുടക്കം മുതല്ക്കേ പാക് ഭരണകൂടത്തിന്റെ അതിക്രമങ്ങള്‍ക്കെതിരേ ബംഗ്ലാദേശി ജനതയുടെ പ്രതിഷേധം തുടങ്ങിയിരുന്നു. ഇത് പലപ്പോഴും ആളിക്കത്തിയെങ്കിലും പാക് ഭരണകൂടം അടിച്ചമര്‍ത്തി. പാക് അതിക്രമങ്ങള്‍ക്കെതിരേ പോരാടാനും കിഴക്കന്‍ പാക്കിസ്ഥാനെ മോചിപ്പിക്കാനും 1971 മാര്‍ച്ച് 25 ന് ഒത്തുചേരാന്‍ ഷെയ്ക് മുജീബുര്‍ റഹ്മാന് ജനങ്ങളെ ആഹ്വാനം ചെയ്തു. അതിനു മുന്‍പു തന്നെ പാക് സൈന്യം ഇവര്‍ക്കു നേരേയുള്ള വേട്ടയാടല്‍ ആരംഭിച്ചു.
ഓപ്പറേഷന് സെര്‍ച്ച് ലൈറ്റ് എന്നു പേരിട്ട പാക് സൈനിക നടപടി മേയ് വരെ തുടന്നു. ഏറ്റവും വലിയ കൂട്ടക്കൊല എന്നു പറയാവുന്ന നരഹത്യയാണ് അന്ന് നടന്നത്.
1971 ഏപ്രിലില്‍ ബംഗ്ലാദേശില്‍ സൈനിക കൗണ്‍സില്‍ തലവന്‍ ജനറല്‍ എം.എ.ജി. ഒസാമിയുടെ നേതൃത്വത്തില്‍ മറ്റൊരു സേന രൂപപ്പെട്ടിരുന്നു. സാധാരണ യൂണിറ്റിനു പുറമേ, കിഴക്കന്‍ ബംഗാള്‍ റെജിമെന്റ്, കിഴക്കന്‍ പാക്കിസ്ഥാന് റൈഫിള്‍സ് എന്നിവയായിരുന്ന അത്. ഇങ്ങനെയാണ് മുക്തി ബാഹിനി രൂപംകൊള്ളുന്നത്.
ജനങ്ങളും ഇതില്‍ അംഗങ്ങളായിരുന്നു. പാക് അക്രമങ്ങള്‍ ചെറുത്ത് ബംഗ്ലാദേശ് വിമോചനം തന്നെയായിരുന്നു ലക്ഷ്യം. ഇവരുടെ ഒളിപ്പോര് പാക്കിസ്ഥാന് സൈന്യത്തിന് വലിയ തലവേദന സൃഷ്ടിച്ചു. മുക്തിബാഹിനിക്കു വേണ്ട സഹായ സഹകരണങ്ങള്‍ നല്‍കിയത് ഭാരത രഹസ്യാന്വേഷണ ഏജന്‍സി റോയായിരുന്നു. ആയുധവും പരിശീലനവും നല്കി മുക്തിബാഹിനിയെ കരുത്തുറ്റ സേനയാക്കി. ഇത് പിന്നീട് ബംഗ്ലാദേശ് വിമോചന സമയത്ത് ഭാരത സൈന്യത്തിന് സഹായകമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: