തുറവൂര്‍: തീരദേശ റെയില്‍ പാതയില്‍ തുറവൂര്‍ മുതല്‍ കുമ്പളം വരെയുള്ള ഭാഗത്ത് സ്ലിപ്പര്‍ മാറിയിടല്, മെറ്റലിങ് എന്നി ജോലികള്‍ ആരംഭിച്ചു. ഇതു മൂലം എക്സ്പ്രസ് ട്രെയിനുകളും പാസഞ്ചര്‍ ട്രെയിനുകളും തുറവൂര്‍ മുതല്‍ കുമ്പളം വരെ വേഗം കുറച്ചാണ് ഓടുന്നത്.15 വര്‍ഷം പഴക്കമുള്ള സ്ലിപ്പറുകളാണ് നീക്കം ചെയ്യുന്നത്.പുതിയ കോണ്‍ക്രീറ്റ് സ്ലിപ്പര്‍ ഘടിപ്പിക്കുന്ന ജോലി ദ്രുതഗതിയിലാണ് നടക്കുന്നത്.ഇതോടപ്പം സ്ലിപ്പറുകളുടെ വിട വു ക ളി ലുള്ള മെറ്റല്‍ പൂര്‍ണമായും നീക്കി പുതിയ മെറ്റല്‍ പാകുന്ന ജോലിയും നടക്കുന്നുണ്ട്. ലെവല്‍ ക്രോ സുകളും നവീകരിക്കുന്നുണ്ട്. പാതയില്‍ ഉയരം കൂടിയ ഭാഗങ്ങളില്‍ ക്രെയിന്‍ ഉപയോഗിച്ചാണ് സ്ലിപ്പറുകള്‍ പാളത്തിലാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: