ആലപ്പുഴ: പാക്കിസ്ഥാനിലെ തീവ്രവാദി ക്യാമ്പുകള്‍ ആക്രമിച്ച് കീഴടക്കിയ ഇന്ത്യന്‍ സൈനിക നടപടിയെ കോണ്‍ഗ്രസ്സ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി കൊടിക്കുന്നില്‍ സുരേഷ് എംപി അഭിനന്ദിച്ചു. തീവ്രവാദികള്‍ തമ്പടിച്ച് ആക്രമണം നടത്തിവന്ന ഭീകരരുടെ ക്യാമ്പുകളിലേക്ക് സൈനിക നീക്കം നടത്താന്‍ ഇന്‍ഡ്യന്‍ സൈന്യം തയ്യാറായത് പാകിസ്ഥാനുള്ള ശക്തമായ താക്കീതാമെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച സൈനിക നടപടിയെ സ്വാഗതം ചെയ്യുന്നു. ഇന്ത്യയുടെ രാജ്യരക്ഷ അതീവ പ്രധാനമാണെന്നും, ഇന്ത്യന്‍ ജനത ഒറ്റക്കെട്ടായി നില്‍ക്കേണ്ട അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ്സ് പ്രസിഡന്റ് സോണിയാ ഗാന്ധിയും മുന്‍ രാജ്യരക്ഷാ മന്ത്രി ഏ.കെ.ആന്റണിയും സൈനിക നടപടിയെ സ്വാഗതം ചെയ്തത് പ്രതിപക്ഷ പാര്‍ട്ടികളുടെ പൂര്‍ണ്ണ പിന്തുണ സൈനിക നീക്കത്തിനുണ്ടെന്നുള്ളതിന് തെളിവാണെന്നും എംപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: