ആലപ്പുഴ: സമഗ്ര വിദ്യാര്‍ത്ഥി വിവരശേഖരണത്തിന്റെ ഭാഗമായി സര്‍വ്വശിക്ഷാ അഭിയാന്റെ ആഭിമുഖ്യത്തില്‍ ഇന്ന് യു-ഡയസ് ദിനമായി ആചരിക്കും. അമ്പലപ്പുഴ പി.എന്‍. പണിക്കര്‍ സ്മാരക ഗവണ്മെന്റ് എല്‍.പി. സ്കൂളില്‍ നടക്കുന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ.റ്റി. മാത്യു ഉദ്ഘാടനം ചെയ്യും.
ജില്ലാ പഞ്ചായത്തംഗം എ.ആര്. കണ്ണന്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. വേണുലാല്‍, ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു ബൈജു, ഗ്രാമപഞ്ചായത്തംഗം സുഷമ രാജീവ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി. അശോകന്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ. പുഷ്പകുമാരി, ജില്ലാ പ്രോജക്ട് ഓഫീസര്‍ എ. സിദ്ധിഖ്, അമ്പലപ്പുഴ എ.ഇ.ഒ. കെ.പി. കൃഷ്ണദാസ്, പ്രോഗാം ഓഫീസര്‍ ജി. സുമംഗലി എന്നിവര്‍ പങ്കെടുക്കും. ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ ബി.ആര്.സി.കളിലും ബ്ലോക്ക്, ക്ലസ്റ്റര്‍, സ്കൂള്‍തല പരിപാടികള്‍ സംഘടിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: