കൊച്ചി: ഗാന്ധിജയന്തി ദിനത്തില്‍ ബാലഗോകുലം സംസ്ഥാന വ്യാപകമായി ‘ഗോകുല ഗ്രാമം, ശുചിത്വ ഗ്രാമം പദ്ധതി’ നടപ്പിലാക്കുന്നു. ഗോകുലാംഗങ്ങള്‍ ഗ്രാമങ്ങളിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. ശുചീകരണത്തിന്റെ മഹത്വം കുട്ടികളില്‍ എത്തിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ കെ. പി. ബാബുരാജ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: