മാവേലിക്കര: ഭാരതീയ കലാചരിത്രത്തിന് സജ്ജീവ സംഭാവനകള്‍ നല്‍കിവരുന്ന കലാകാരന്മാരുടെ പിന്റുകളുടെ പ്രദര്‍ശനമായ കോണ്ഗ്ലോമറേഷന് ഇന്നലെ രാജാരവിവര്‍മ്മാ കോളേജിലെ രാമവര്‍മ്മ രാജാ ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിച്ചു.
പ്രദര്‍ശന ഉദ്ഘാടനം ചിത്രകാരന് ഷിബു നടേശന് നിര്‍വ്വഹിച്ചു.കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ.ടെന്‍സിംഗ് ജോസഫ് അധ്യക്ഷത വഹിച്ചു. മുന്‍ ലളിതകലാ അക്കാദമി ചെയര്മാന് കാട്ടൂര്‍ നാരായണപിള്ള മുഖ്യപ്രഭാഷണം നടത്തി. ആര്്ടിസ്റ്റ് രാമവര്‍മ്മ രാജയുടെ പേരിലുള്ള സ്കോളര്‍ഷിപ്പ് വിതരണ ട്രസ്റ്റ് സെക്രട്ടറി കെ.ആര്. പ്രസാദ് നിര്‍വ്വഹിച്ചു.
പ്രധാനമായും വുഡ്കട്ട്, ലിത്തഗ്രാഫി, എച്ചിങ്, കോളോഗ്രാഫി, റെഡ്രപോയന്റ് എന്നീ വിഭാഗങ്ങളുടേതാണ് പ്രദര്‍ശനം. കെ.ജി.സുബ്രഹ്മണ്യന്, ഭൂപന്ഖാഖര്, ജ്യോതിഭട്ട്, ഗുലാംമുഹമ്മദ് ഷെയ്ഖ്, പി.ഡി.ധുമാല്‍, റിധി ധുമാല്‍, നാഗ്ദാസ് വരയുള്ള പല തലമുറയില്‍ പെട്ട 52 ഓളം കലാകാരന്മാരുടെ സൃഷ്ടികള്ഉള്പ്പെടുന്നു. ചടങ്ങില്‍ പ്രൊഫ.നാരായണന്‍കുട്ടി, സുനില്‍ലാല്‍, ഭഗത് സിംഗ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: