കൊല്ലം: ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആദിത്യയും ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സാന്‍സിയ മോറിസും ദേശീയ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പിലേക്ക്. കൊല്ലം സ്വദേശികളായ ഇരുവരും കഴിഞ്ഞയാഴ്ച മധുരയില്‍ നടന്ന ദക്ഷിണമേഖലാ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ നിന്നാണ് ദേശീയ മത്സരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്.
ഡിസംബറില്‍ പൂനെയിലാണ് മത്സരം. കൊല്ലത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് രണ്ട് ഷൂട്ടിങ് താരങ്ങള്‍ ദേശീയചാമ്പ്യന്ഷിപ്പിലെത്തുന്നത്. ആദിത്യ ബി. കൊട്ടിയം കിംഗ്സ് സ്കൂളിലും സാന്‍സിയ മോറിസ് കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂളിലുമാണ് പഠിക്കുന്നത്. കൊല്ലം ജില്ലാ റൈഫിള്‍ അസോസിയേഷന്റെ കീഴിലാണ് ഇവര്‍ ഷൂട്ടിങ് പരിശീലിക്കുന്നത്.
2013ലാണ് അസോസിയേഷന് രൂപീകരിച്ചത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രദ്ധേയമായ നേട്ടമാണ് അസോസിയേഷന് നേടിയതെന്ന് സെക്രട്ടറി സാജു എസ്. ദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: