ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ് അധ്യാപക പരിശീലനം

Thursday 29 September 2016 10:05 pm IST

കല്‍പ്പറ്റ : 24-ാമത് ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിന്റെ മുന്നോടിയായി ജില്ലാതലത്തി ല്‍ നടക്കുന്ന പ്രൊജക്ട് അവതരണ മത്സരത്തിന് വിദ്യാര്‍ത്ഥികളെ സജ്ജരാക്കുന്നതിന് ജില്ലയിലെ സയന്‍സ് അധ്യാപകര്‍ക്ക് പരിശീലനം നല്‍കി. വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം.ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഹയര്‍സെക്കണ്ടറി ജില്ലാകോര്‍ഡിനേറ്റര്‍ കെ.കെ.വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. ദേശീയ ബാലശാസ്ത്ര കോ ണ്‍ഗ്രസ് വിധികര്‍ത്താവും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഇ.കുഞ്ഞികൃഷ്ണന്‍ ക്ലാസ്സെടുത്തു. ബാലശാസ്ത്ര കോ ണ്‍ഗ്രസ്സ് ജില്ലാകോര്‍ഡിനേഗറ്റര്‍ സി.ജയരാജന്‍, ജില്ലാസയന്‍സ് ക്ലബ് അസോസിയേഷന്‍ സെക്രട്ടറി റ്റി.ജി.സജി, ദേശീയ ഹരിതസേന കോര്‍ഡിനേറ്റര്‍ സുധീഷ് കരിങ്ങാരി എന്നിവര്‍ സംസാരിച്ചു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തുന്ന മത്സരം നവംബര്‍ ആദ്യവാരം കല്‍പ്പറ്റയില്‍ നടക്കും. 10 മുതല്‍ 14 വയസ്സുവരെ ജൂനിയര്‍ വിഭാഗത്തിലും 14-17 വയസ്സുവരെ സീനിയര്‍ വിഭാഗത്തിലുമാണ് മത്സരം. അഞ്ചുപേരടങ്ങുന്ന ഗ്രൂപ്പാണ് മത്സരത്തില്‍ പങ്കെടുക്കേണ്ടത്. ഒരു വിദ്യാലയത്തില്‍ നിന്നും ജൂനിയര്‍, സീനിയര്‍വിഭാഗത്തില്‍ ഓരോ ടീമിന് പങ്കെടുക്കാം. ഹയര്‍ സെക്കണ്ടറിവിഭാഗത്തില്‍ സീനിയര്‍വിഭാഗത്തില്‍ ഓരോ ടീമിന് പങ്കെടുക്കാം. ദേശീയ ഹരിതസേനയും ജില്ലാസയന്‍സ്‌ക്ലബ് അസോസിയേഷനുമാണ് ജില്ലയിലെ സംഘാടകര്‍. വിവരങ്ങള്‍ക്ക് 9496344025

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.