അഭിനന്ദിച്ച് അമിത് ഷാ

Thursday 29 September 2016 10:13 pm IST

ന്യൂദല്‍ഹി: പാക് ഭീകരതക്ക് തിരിച്ചടി നല്‍കിയ സൈന്യത്തെയും പ്രധാനമന്ത്രിയെയും അഭിനന്ദിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഭീകരര്‍ക്ക് പരമാവധി നാശനഷ്ടം വരുത്തിയ സൈന്യത്തിലെ ഒരാള്‍ക്ക് പോലും പരിക്കേറ്റിട്ടില്ലെന്നത് ഷാ ചൂണ്ടിക്കാട്ടി. ദേശസുരക്ഷയില്‍ പ്രതിജ്ഞാബന്ധമാണെന്ന് സൈന്യം തെളിയിച്ചിരിക്കുന്നു. ഭീകരതക്കെതിരെ മുന്നില്‍ നിന്നുള്ള പോരാട്ടമാണിത്. മോദിയുടെ ഭരണത്തില്‍ രാജ്യം സുരക്ഷിതമാണെന്ന് ജനങ്ങള്‍ തിരിച്ചറിയുന്നു. മോദി പറഞ്ഞത് ചെയ്തുവെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് പ്രതികരിച്ചു. ഭീകരത പടര്‍ത്തുന്നവര്‍ ശിക്ഷിക്കപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. വെടിവെപ്പ് മാത്രമാണ് നടന്നതെന്ന പാക് വാദത്തെ അദ്ദേഹം വിമര്‍ശിച്ചു. കുറച്ചു സംസാരിക്കുകയും കൂടുതല്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സര്‍ക്കാരാണ് കേന്ദ്രത്തിലേതെന്ന് ദേശീയ സെക്രട്ടറി സിദ്ധാര്‍ത്ഥ് നാഥ് സിങ് ചൂണ്ടിക്കാട്ടി. രവിശങ്കര്‍ പ്രസാദ്, മുഖ്താര്‍ അബ്ബാസ് നഖ്വി എന്നിവരും സൈന്യത്തെ അഭിനന്ദിച്ചു. മോദിയുടെയും സൈന്യത്തിന്റെയും കീഴില്‍ രാജ്യം സുരക്ഷിതമാണെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. പാക്കിസ്ഥാന്‍ വിവരക്കേട് തിരിച്ചറിയണം. ഭീകരരെ പിന്തുണക്കുന്ന നിലപാട് ഉപേക്ഷിക്കണമെന്നും നായിഡു പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.